റോയല്‍മെക്കിലെ 'ക്വീന്‍' എത്തുന്നു; തരംഗമായി മേക്കിംഗ് വീഡിയോ

പ്രേമം, ഹാപ്പി വെഡ്ഡിങ്, ആനന്ദം, ചങ്ക്‌സ് എന്നിങ്ങനെ ഈയിടെ പുറത്തിറങ്ങിയ കാമ്പസ് ചിത്രങ്ങളുടെ നിരയിലേക്ക് കാമ്പസ് പശ്ചാത്തലമാക്കി മറ്റൊരു അടിപൊളി സിനിമകൂടിയെച്ചുന്നു. എന്‍ജിനീയറിങ് ജീവിതം പ്രമേയമാകുന്ന ക്വീന്‍ ആണ് പുതുതായി എത്തുന്നത്. ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എങ്ങനെയുണ്ടാകും? ആ കഥയാണ് ക്വീന്‍ പറയുക.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ മേക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടത്. 74 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തിലെ നായികയെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രം ജനുവരി റിലീസ് ആയി എത്തിക്കാനാണ് നീക്കം.