"ബർമുഡ"; ഓഡിയോ റിലീസും മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിംഗും നടന്നു

ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ബർമുഡയുടെ ഓഡിയോ റിലീസും ഒപ്പം സംഗീത പ്രേമികൾക്കായി മാറ്റിനി ആരംഭിക്കുന്ന മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും പത്മഭൂഷൻ മോഹൻലാലും സംവിധായകൻ ജോഷിയും ചേർന്ന് നിർവഹിച്ചു. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചലച്ചിത്ര താരങ്ങളും സംവിധായകരും പങ്കെടുത്ത ചടങ്ങ് താര നിബിഡമായിരുന്നു.

ഷെയ്ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബര്‍മുഡയിൽ മോഹൻലാൽ ​ഗായകനായി എത്തുന്നു എന്നതാണ് പ്രത്യേകത. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഓഗസ്റ്റ് 19 ന് തീയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Read more