52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തന്റെ ചിത്രം മിന്നൽ മുരളി നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ്. ചിത്രം നല്ല നിലയിൽ ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും. ഒരു കൂട്ടായ്മയുടെ വിജയമാണ് മിന്നൽ മുരളി. അവാർഡ് കിട്ടിയപ്പോൾ ബോണസ് കിട്ടിയതുപോലുള്ള അവസ്ഥയാണെന്നും ബേസിൽ പറഞ്ഞു .
ആവാർഡ് ലഭിച്ചതോടെ കൂടുതൽ നല്ല സിനിമകൾ ചെയ്യാനുള്ള ആവേശം കൂടിയാണ് ഇപ്പോഴുള്ളത്. ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു ചിത്രമെന്നും ബേസിൽ കൂട്ടിച്ചേർത്തു. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. നാല് പുരസ്‍കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
മലയാളത്തിൽ സൂപ്പർ ഹിറോ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അവാർഡ് ജൂറിയും ചിത്രത്തിന് വലിയ പ്രാധാന്യം തന്നെ നൽകി. മികച്ച പിന്നണി ഗായകൻ – പ്രദീപ് കുമാർ (രാവിൽ മയങ്ങുമീ പൂമടിയിൽ), വിഷ്വൽ എഫക്റ്റ്സ് – ആൻഡ്രൂ ഡിക്രൂസ്, ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ്, വസ്ത്രാലങ്കാരം – മെൽവി കെ എന്നിവരാണ് ചിത്രത്തിലൂടെ അവാർഡ് നേട്ടം സ്വന്തമാക്കിയത്.
Read more
ഇതിന് പിന്നാലെയാണ് ചിത്രം നാല് പുരസ്കാരങ്ങൾ നേടിയതിൻറെ സന്തോഷം പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ് രംഗത്തെത്തിയത്.