അവാർഡ് കിട്ടിയത് ബോണസ് കിട്ടിയത് പോലെയാണ്; സന്തോഷം പങ്കുവച്ച് ബേസിൽ ജോസഫ്

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തന്റെ ചിത്രം മിന്നൽ മുരളി നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ്. ചിത്രം നല്ല നിലയിൽ ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും. ഒരു കൂട്ടായ്മയുടെ വിജയമാണ് മിന്നൽ മുരളി. അവാർഡ് കിട്ടിയപ്പോൾ ബോണസ് കിട്ടിയതുപോലുള്ള അവസ്ഥയാണെന്നും ബേസിൽ പറഞ്ഞു .

ആവാർഡ് ലഭിച്ചതോടെ കൂടുതൽ നല്ല സിനിമകൾ ചെയ്യാനുള്ള ആവേശം കൂടിയാണ് ഇപ്പോഴുള്ളത്. ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു ചിത്രമെന്നും ബേസിൽ കൂട്ടിച്ചേർത്തു. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. നാല് പുരസ്‍കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

മലയാളത്തിൽ സൂപ്പർ ഹിറോ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അവാർഡ് ജൂറിയും ചിത്രത്തിന് വലിയ പ്രാധാന്യം തന്നെ നൽകി. മികച്ച പിന്നണി ഗായകൻ – പ്രദീപ് കുമാർ (രാവിൽ മയങ്ങുമീ പൂമടിയിൽ), വിഷ്വൽ എഫക്റ്റ്സ് – ആൻഡ്രൂ ഡിക്രൂസ്, ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ്, വസ്ത്രാലങ്കാരം – മെൽവി കെ എന്നിവരാണ് ചിത്രത്തിലൂടെ അവാർഡ് നേട്ടം സ്വന്തമാക്കിയത്.

ഇതിന് പിന്നാലെയാണ് ചിത്രം നാല് പുരസ്കാരങ്ങൾ നേടിയതിൻറെ സന്തോഷം പങ്കുവച്ച് സംവിധായകൻ ബേസിൽ ജോസഫ് രംഗത്തെത്തിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം