‘പവർപാണ്ടി’ എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘രായൻ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധനുഷിന്റെ കരിയറിലെ അൻപതാം ചിത്രം കൂടിയാണ് രായൻ. ഇപ്പോഴിതാ സിനിമയെ തേടി മറ്റൊരു അംഗീകാരം കൂടി വന്നെത്തിയിരിക്കുകയാണ്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്റ് സയൻസസിന്റെ ലൈബ്രറിയിലേക്ക് ചിത്രത്തിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ഗ്യാങ്ങ്സ്റ്റർ- ആക്ഷൻ ചിത്രമായതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.
കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് രാജ്, നിത്യാ മേനോൻ, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് റായൻ നിർമ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജി കെ പ്രസന്നയാണ്.