തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണന്‍കുട്ടി. മുണ്ഡനം ചെയ്ത തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ തിരുപ്പതിയിലെ പ്രസാദം കൊണ്ട് കുറിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് രചന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
”ഗോവിന്ദ ഗോവിന്ദ. ഞാന്‍ കീഴടങ്ങുന്നു. അഹംഭാവത്തില്‍ നിന്ന് മോചനം നേടുന്നു. ഭഗവാന് മുന്നില്‍ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കര്‍മം” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രചന നാരായണന്‍കുട്ടി കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് രചനയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
”സാധാരണ മൊട്ടയടിക്കുമ്പോള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരഭംഗി ഒക്കെ തോന്നാറുണ്ട്. പക്ഷേ ഇത് ഇപ്പോഴും കൂടുതല്‍ സുന്ദരിയായിരിക്കുന്നു..”, ”ഇതിപ്പോ മെട്ടയടിച്ചപ്പോഴാണല്ലോ കൂടുതല്‍ സുന്ദരിയായത്, ഗോവിന്ദ ഗോവിന്ദാ” എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.
അതേസമയം, അടുത്തിടെ രചന ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ‘ആറാട്ട്’ സിനിമയിലെ അഭിനയത്തിന് ആയിരുന്നു ഏറ്റവുമധികം ട്രോളുകള്‍ ലഭിച്ചത്. ചിത്രത്തിലെ രചനയുടെ അഭിനയം വിമര്‍ശിക്കപ്പെട്ടിരുന്നു. ‘കണ്ണാടി’ എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.