ഓണദിനത്തില്‍ വര്‍ഗീയ കമന്റും ഭീഷണി സന്ദേശവും; വായടിപ്പിക്കുന്ന മറുപടി നല്‍കി ബിനീഷ് ബാസ്റ്റിന്‍

നടന്‍ ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. ഓണാഘോഷ ചിത്രത്തിന് താഴെ വന്നൊരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ടീമേ..ഓണം മലയാളികളുടെ ദേശിയഉത്സവമാണ്, ഞങ്ങള്‍ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല, വര്‍ഗിയത തുലയട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ബിനീഷിന്റെ പോസ്റ്റ്.

തുഷാര അജിത് എന്നൊരു പ്രൊഫൈലില്‍ നിന്നുള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും ആഘോഷമല്ല.

ഇന്നലെ മുസ്ലിംപെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടികളില്‍ ആടലും ഡാന്‍സും ചാട്ടവും ഒക്കെ കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദുരാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍, എന്നാണ് കമന്റ്.

പോസ്റ്റ് ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും അത് തന്റെ പേരില്‍ ആരോ തുടങ്ങിയ വ്യാജ പ്രൊഫൈലാണെന്നും പറഞ്ഞുകൊണ്ട് തുഷാര അജിത് തന്നെ ഫോണ്‍ ചെയ്തതായും ഭീഷണിപ്പെടുത്തിയതായും ബിനീഷ് വീണ്ടും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!