ഞാന്‍ കിടക്കുകയായിരുന്നു, അയാള്‍ വന്ന് എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി; തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രാധിക ആപ്‌തേ

തെലുങ്ക് സിനിമയിലഭിനയിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് നടി രാധികാ ആപ്‌തേ. തെലുങ്ക് സിനിമാരംഗത്തെ ഒരു സൂപ്പര്‍ത്താരത്തില്‍ നിന്നാണ് തനിക്ക് ആ അനുഭവം നേരിടേണ്ടി വന്നതെന്ന് പറഞ്ഞ രാധിക തെന്നിന്ത്യന്‍ സിനിമയില്‍ പുരുഷതാരങ്ങള്‍ വലിയ പിടിപാടുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു.

”ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു.

അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്”രാധിക പറഞ്ഞു.’പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു.

എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല” രാധിക കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം