എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് നിര്‍മ്മിക്കുന്ന ‘ബെന്‍സ്’ എന്ന ചിത്രത്തിലാണ് രാഘവ ലോറന്‍സ് നായകനാകുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നതും.

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് ലോകേഷ് തന്നെയാണ് രാഘവയെ അവതരിപ്പിക്കുന്നത്. ബുള്ളറ്റില്‍ മുഖം മൂടുന്ന ചുവന്ന ഹെല്‍മറ്റ് ധരിച്ചെത്തുന്ന ബെന്‍സിന്റെ വാണ്ടഡ് പോസ്റ്ററിനൊപ്പമാണ് വീഡിയോ.

പിന്നാലെയാണ് ഹോട്ടലില്‍ മീന്‍ വൃത്തിയാക്കുന്ന രാഘവ ലോറന്‍സിന്റെ മുഖം തെളിയുന്നത്. മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്നതായാണ് രാഘവയെ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ കുറിച്ചുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെട്ടതാണെങ്കിലും ചിത്രത്തിന്റെ കഥ മാത്രമാണ് ലോകേഷ് ഒരുക്കുന്നത്. ഭാഗ്യരാജ് കണ്ണന്‍ ആണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് സിനിമകളാണ് ഇതിനോടകം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ റിലീസായത്. കൈതി, വിക്രം, ലിയോ.

കൈതി 2, സൂര്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന റോളക്സ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇരുമ്പുകൈ മായാവി എന്ന സിനിമയും ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൈതി ആണ് പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ ലോകേഷ് ചിത്രം.

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍