'സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും'; തീപ്പെട്ടി ഗണേശന്റെ കുടുംബത്തിന് കൈത്താങ്ങായി രാഘവ ലോറന്‍സ്

അന്തരിച്ച തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. “”സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും, നിത്യശാന്തി നേരുന്നു”” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അസുഖബാധിതനായി മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മാര്‍ച്ച് 22ന് ആയിരുന്നു ഗണേശന്റെ അന്ത്യം.

ബില്ല 2, ഉസ്താദ് ഹോട്ടല്‍, നീര്‍പാര്‍വൈ, കോലമാവ് കോകില, തേന്‍മേര്‍ക്കു പരുവക്കാട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് തീപ്പെട്ടി ഗണേശന്‍. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ കരിയര്‍ നിലനിര്‍ത്താന്‍ നടന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് നടന്‍ ചെറിയ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.

2019ല്‍ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ കണ്ണെ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പെട്ടി ഗണേശന്‍ അവസാനമായി അഭിനയിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അജിത്ത് മാത്രമാണ് തന്നെ യഥാര്‍ത്ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും നടന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.നേരത്തെയും രാഘവ ലോറന്‍സ് ഗണേശനെ സഹായിച്ചിരുന്നു. സ്നേഹന്‍ തുടങ്ങിയ താരങ്ങളും കാര്‍ത്തിക്കിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം