നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയരാക്കുക ആയിരുന്നുവെന്നും ആരോഗ്യനിലില് പുരോഗതിയുണ്ടെന്നും രാഘവ ട്വീറ്റ് ചെയ്തു.
രാഘവ ലോറന്‍സിന്റെ ട്വീറ്റ്:
ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി.
സുഹൃത്തുക്കളും ആരാധകരും അറിയാന്‍. അനാഥരായ കുട്ടികള്‍ക്കായി ഞാനൊരു ട്രസ്റ്റ് നടത്തുന്നുണ്ട്. ഒരാഴ്ച്ച മുമ്പ് അതിലെ ചില കുട്ടികള്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് അവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 18 കുട്ടികളും മൂന്നു ജോലിക്കാരും കൊറോണ പോസിറ്റീവ് ആയെന്നു തെളിഞ്ഞു.
ജോലിക്കാരില്‍ രണ്ട് പേര് ഭിന്നശേഷിക്കാരാണ്. ആകെ പരിഭ്രമിച്ച് അവരുടെ ആരോഗ്യം എങ്ങനെയിരിക്കുന്നെന്ന് ഡോക്ടര്‍മാരോടു തിരക്കിയപ്പോള്‍ നല്ല പുരോഗതിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പനി നല്ലവണ്ണം കുറഞ്ഞു. ഇനി വൈറസ് നെഗറ്റീവ് ആകുന്ന ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അറിയിച്ചു.
ഞങ്ങളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച മന്ത്രി എസ്.പി വേലുമണി സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ പിഎ ആയ രവി സാറിനും കോര്പ്പറേഷന് കമ്മീഷ്ണര്‍ ജി പ്രകാശ് സാറിനും പ്രത്യേകം നന്ദി പറയുന്നു. ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ രോഗം ഭേദമായി തിരിച്ചുവരാന്‍ ഏവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കണേ.. സേവനം ദൈവികമാണ്.
I Hope the service I do will save my kids.
My thanks to Thiru.S.P Velumani, honourable minister of local administration @SPVelumanicbe pic.twitter.com/fRXU7uw5kb— Raghava Lawrence (@offl_Lawrence) May 28, 2020
Read more