ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്; ഒമർ ലുലു ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഷീലു എബ്രഹാമും

ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ വീണ്ടും നായകനായി മലയാളത്തിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് റഹ്മാൻ നായകനാവുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്നറായാണ് ചിത്രമൊരുങ്ങുന്നത്.

ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സാരംഗ് ജയപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം ആൽബി.

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ

ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ധ്യാനിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

IPL 2025: എടാ പിള്ളേരെ, ഇത് നിനക്കൊക്കെയുള്ള മുന്നറിയിപ്പാണ്, അവനെ പുറത്താക്കി പണി കൊടുത്തത് കണ്ടില്ലേ: മൈക്കിൾ ക്ലാർക്ക്

നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ

തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ചഹലിന്റെയും ധനശ്രീയുടെയും കാര്യത്തിൽ തീരുമാനമായി; ജീവനാംശമായി നൽകേണ്ടത് കോടികൾ; സംഭവം ഇങ്ങനെ

IPL 2025: ഞാൻ ആർസിബി ടീമിൽ ഇല്ലെങ്കിലും ആ താരവുമായുള്ള ആത്മബന്ധം തുടരും: മുഹമ്മദ് സിറാജ്

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം 100% വര്‍ധിപ്പിച്ചു; ജനങ്ങളുടെ ക്ഷേമത്തിന് നല്‍കാന്‍ പണമില്ല; ഖജനാവ് ചോര്‍ത്തി സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്