ഷൂട്ടിംഗിനിടയില്‍ നടന്‍ റഹ്‌മാന് പരിക്കേറ്റു

ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയില്‍ നടന്‍ റഹ്‌മാന് പരിക്ക് ്. ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്‌മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് കാന്‍ മീഡിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റഹ്‌മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിതാബ് ബച്ചനൊപ്പമാണ് റഹ്‌മാന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ഗണ്‍പതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ മുംബൈയിലാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് മുംബൈയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. സ്റ്റുഡിയോ ഫ്ളോറിനുള്ളില്‍ തീര്‍ത്ത ബോംക്‌സിംഗ് റിംഗിനുള്ളിലാണ് ചിത്രീകരണം. റഹ്‌മാന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് കൂടിയാണ് ഇത്. പ്രധാന അഭിനേതാക്കള്‍ക്കൊപ്പം മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്

വികാസ് ബഹലാണ് ‘ഗണ്‍പത്’ സിനിമയുടെ സംവിധായകന്‍. ടൈഗര്‍ ഷ്‌റോഫ് കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അതിഥിതാരമായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. റഹ്‌മാന്റെ പിതാവായാണ് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ‘ഗണ്‍പത്’. 2075ല്‍ നടക്കുന്ന സംഭവമായാണ് കാണിക്കുന്നത്. ഗ്രീന്‍മാറ്റിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചെയ്തിരിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്