സൈക്കോ ത്രില്ലര്‍ 'എതിരെ'യുമായി റഹമാന്‍; ഒപ്പം ഗോകുല്‍ സുരേഷും നൈല ഉഷയും

നടന്‍ റഹമാന്റെ പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. “എതിരെ” എന്നാണ് ചിത്രത്തിന്റെ പേര്. സൈക്കോ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, വിജയ് നെല്ലീസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകും. നവാഗതനായ അമല്‍ കെ. ജോബി ആണ് സംവിധാനം.

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം റാമിന് ശേഷം അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് എതിരെ. സംവിധായകന്റെ തന്നെ കഥയ്ക്ക് സേതു ആണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്യില്‍ എറണാകുളത്ത് ആരംഭിക്കും. റഹമാന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ “സമാറ”യുടെ ചിത്രീകരണം പൂര്‍ത്തിയായി.

നിലവില്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് റഹമാന്‍. സീട്ടിമാര്‍ എന്ന കന്നഡ ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം, പാപ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഗോകുല്‍ സുരേഷ്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ ആദ്യമായി വേഷമിടുന്ന ചിത്രമാണ് പാപ്പാന്‍.

ഗഗനചാരി, സായാഹ്നവാര്‍ത്തകള്‍, അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്നിവയാണ് ഗോകുല്‍ സുരേഷിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. പ്രിയ ഓട്ടത്തിലാണ് എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് നൈല ഉഷ. പാപ്പന്‍ ചിത്രത്തിലും നൈല വേഷമിടുന്നുണ്ട്. വണ്‍ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ഇന്ത്യൻ ടീമിന് കിട്ടിയത് അപ്രതീക്ഷിത ഷോക്ക്, ശവക്കുഴി തോണ്ടാൻ കാരണമായത് ഈ കാരണങ്ങൾ കൊണ്ട്; കുറിപ്പ് വൈറൽ

'എന്നെ മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണം'; യേശുദാസുമായി ചേര്‍ന്ന് പാടേണ്ട പാട്ടില്‍നിന്നും തന്നെ ഒഴിവാക്കിയത് വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ