'ചാല ബസാറിലെ സുപ്രിം ഡ്രസസ്സ് ഉദ്ഘാടനം 'കൂടെവിടെ' നായകന്‍'

1984-ലെ കട ഉദ്ഘാടനത്തിന്റെ പത്രപ്പരസ്യം പങ്കുവെച്ച് നടന്‍ റഹമാന്‍. 36 വര്‍ഷം മുമ്പ് തന്റെ പേരില്‍ വന്ന കട ഉദ്ഘാടനത്തിന്റെ പത്രപ്പരസ്യമാണ് റഹമാന്‍ ലോക്ഡൗണിനിടെ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റേതാണ് പരസ്യം.

ആദ്യചിത്രമായ “കൂടെവിടെ” റിലീസായതിന്റെ അടുത്ത വര്‍ഷം റഹമാന്‍ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റേതാണിത്. 1984 ഓഗസ്റ്റ് 17-നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാനടന്‍ റഹമാന്‍ ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹമാന്റെ ഒരു പാസ്‌പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്.

ഇതോടെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. അന്ന് ഉദ്ഘാടനം ചെയ്ത സുപ്രീം ഡ്രസസ് ഇപ്പോഴുമുണ്ടെന്നും ഉടന്‍ തന്നെ അതിന്റെ പുനര്‍നിര്‍മ്മാണം ഉണ്ടാകുമെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്