വിദ്വേഷത്തിന്റെ വെറുപ്പ് മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ...: രാഹുല്‍ മാങ്കൂട്ടത്തില്‍

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിനിമയ്‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് കോട്ടം വരുത്താനുള്ള കെല്‍പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ലെന്നും രാഹുല്‍ കുറിച്ചു. ബജ്രംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു. കെജിഎഫും പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തു വിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്. മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട. അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Latest Stories

'അസാധാരണ മരണങ്ങൾ, കാരണം സ്ഥിരീകരിക്കേണ്ടതുണ്ട്‌'; അതിരപ്പിള്ളിയിലെ മരണങ്ങളിൽ വനം വകുപ്പ് മന്ത്രി

CSK UPDATES: അവനെ ഇനി നിങ്ങൾക്ക് എന്റെ ടീമിൽ കാണാൻ സാധിക്കില്ല, ധോണി പറയാതെ പറഞ്ഞത് ആ താരത്തെക്കുറിച്ച്; സൂപ്പർ താരം പുറത്തേക്ക്?

നേര്യമംഗലത്തെ കെഎസ്ആർടിസി ബസ് അപകടം; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തില്‍; മുനമ്പം സമരഭൂമി സന്ദര്‍ശിക്കും; വരാപ്പുഴ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും; മുനമ്പത്തെ വഖഫ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സ് 2024: മികച്ച ചിത്രം 'ഫെമിനിച്ചി ഫാത്തിമ', നടന്‍ ടൊവിനോ, പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമയയും

‘മൂന്ന് ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു, റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല വനം മന്ത്രിയുടെ ജോലി'; വി ഡി സതീശന്‍

'മുസ്ലീം യുവാക്കള്‍ക്ക് പഞ്ചര്‍ നന്നാക്കി ജീവിക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു'; നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനം

കളക്ഷന്‍ തുക മുഴുവന്‍ മ്യാന്മറിന്, തായ്‌പേയില്‍ '2018'ന്റെ പ്രത്യേക പ്രദര്‍ശനം; പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് ടൊവിനോയും

IPL 2025:എന്റെ പൊന്ന് 360 ഡിഗ്രി എന്തൊരു മനുഷ്യനാണ് നിങ്ങൾ, ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരത്തിന് പിന്നാലെ വൈറലായി സൂര്യകുമാറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ധോണിക്ക് പുകഴ്ത്തലും ശിവം ദുബൈക്ക് കളിയാക്കലും

സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട്; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതി