സിനിമാക്കാര്‍ ഇടതുപക്ഷമല്ലെങ്കില്‍ കൂവിത്തോല്‍പ്പിക്കുന്ന ഗുണ്ടായിസത്തെ പ്രതിരോധിച്ച മനുഷ്യന്‍; ആന്റോ ജോസഫിനെപ്പറ്റി രാഹുല്‍ മാങ്കൂട്ടത്തില്‍

പിറന്നാള്‍ ദിനത്തില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന് ആശംസകളുമായി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിനിമാപ്രവര്‍ത്തകര്‍ ഇടതു പക്ഷമല്ലെങ്കില്‍ കൂവി തോല്‍പ്പിക്കുന്ന സാംസ്‌കാരിക ഗുണ്ടായിസത്തെ പല പതിറ്റാണ്ടുകളായി പ്രതിരോധിച്ച മനുഷ്യനാണ് ആന്റോയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സിനിമക്കാര്‍ ആയാല്‍ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കില്‍ ‘കൂവി തോല്പ്പിക്കും’ എന്നുമുള്ള സാംസ്‌കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്. ഇപ്പോഴും ആ പഴയ കോട്ടയം ജില്ല KSU കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവന്‍.

ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ പിണറായി സര്‍ക്കാര്‍ നില കൊള്ളുമ്പോഴും , നാളെകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളില്‍ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി. യുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച്,

ഉമ തോമസ് എന്ന പഴയ കാല KSU നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരന്‍…..പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്…. ആന്റോ ചേട്ടനും , അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ആശംസകള്‍, അഭിവാദ്യങ്ങള്‍….

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം