'സി.പി.ഐ.എം തണലിലിരുന്ന് പച്ചയായ സ്ത്രീവിരുദ്ധത പറയുന്നു'; ഇത്തരം വൈറസിന് എതിരെ ജാഗ്രത പോര ഭയവും വേണം; രമ്യയെ പരിഹസിച്ച് കമന്റിട്ട നടന്‍ ഇര്‍ഷാദിന് എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

എംപി രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടന്‍ ഇര്‍ഷാദ് അലിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടന്‍ ജഗതി നടുറോഡില്‍ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം കമന്റ് ചെയ്യുകയായിരുന്നു.

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി സിപിഎമ്മിന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത് എന്ന് രാഹുല്‍ വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി CPIM ന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.

ഒരു വനിതാ പാര്‍ലമെന്റ് മെമ്പറിനെ വഴിയില്‍ തടഞ്ഞ് സിപിഎമ്മുകാര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, അവര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!

ഒരു പാര്‍ലമെന്റ് മെമ്പറിന് അത്തരത്തില്‍ ഒരു അനുഭവം സിപിഎമ്മില്‍ നിന്ന് ഉണ്ടാകുമോയെന്ന് ഓര്‍ത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് CPlM കയ്യേറ്റത്തിന് വിധേയനായ MVR ചരിത്ര തെളിവാണ്. സൈബറിടത്തില്‍ പോലും അവര്‍ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇര്‍ഷാദ് അലിക്ക് അറിയണമെങ്കില്‍, തന്റെ ഈ “റേഷ്യല്‍/ ജന്റര്‍ ജോക്ക് ” ഏതെങ്കിലും CPIM നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെര്‍ച്ച്വല്‍ സംഗമം കാണാം!

പിന്നെയും എന്തുകൊണ്ടാണ് ഒരാള്‍ ജീവഭയത്താല്‍ നടുറോഡില്‍ കുത്തിയിരിക്കുന്ന രംഗം കാണുമ്പോള്‍ അയാള്‍ക്ക് ചിരി വരുക? അയാളിലെ മെയില്‍ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയല്ലേയെന്ന് ” സവര്‍ണ്ണ ബോധമോ ” ആയിരിക്കാം.എന്തായാലും ഇര്‍ഷാദ് അലിമാരില്‍ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!