'പാര്‍ട്ടി ലേതു പുഷ്പ', അല്ലുവിനെ ഓര്‍മ്മിപ്പിച്ച് ചിരുവിന്റെ 'ബോസ് പാര്‍ട്ടി'; ചിരഞ്ജീവിയെ എയറിലാക്കി ഗാനം

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ‘വാള്‍ട്ടര്‍ വീരയ്യ’യിലെ ‘ബോസ് പാര്‍ട്ടി’ പ്രമോ സോംഗിന് ട്രോള്‍ പൂരം. ‘പുഷ്പ’ സിനിമയിലെ അല്ലു അര്‍ജുനെ അനുകരിക്കുന്ന വിധം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിരഞ്ജീവിക്കും ഗാനം ഒരുക്കിയ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനും എതിരെയാണ് ട്രോളുകള്‍ എത്തുന്നത്.

ഗാനത്തിന്റെ വരികളെയും മ്യൂസിക്കിനെയും ട്രോളി കൊണ്ട് പലരും രംഗത്തെത്തുമ്പോള്‍ ചിരഞ്ജീവിയെ വിമര്‍ശിച്ചും കമന്റുകളും പോസ്റ്റുകളും എത്തുന്നുണ്ട്. കെ.എസ് രവിന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് വാള്‍ട്ടര്‍ വീരയ്യ. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ തെലുങ്കിലെ മുന്‍നിര താരങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്.

രവി തേജ, ശ്രുതി ഹസന്‍, കാതറിന്‍ തെരേസ, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, വെണ്ണല കിഷോര്‍, ഉര്‍വശി റൗട്ടേല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അടുത്ത വര്‍ഷം ജനുവരി 11ന് സംക്രാന്തി റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം, തുടര്‍ച്ചയായി പരാജയങ്ങളാണ് ചിരഞ്ജീവിയുടെ കരിയറില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്.

ചിരഞ്ജീവിയും രാം ചരണും ഒന്നിച്ച, ഏറെ ഹൈപ്പ് ലഭിച്ച ‘ആചാര്യ’ എന്ന സിനിമ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് നേരിട്ടത്. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആണ് ആചാര്യ. ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ഗോഡ്ഫാദര്‍’ സിനിമയുടെ പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വാള്‍ട്ടര്‍ വീരയ്യയെ പ്രതീക്ഷയോടെയാണ് ചിരഞ്ജീവി ആരാധകര്‍ കാണുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം