അണ്ണാത്തെയ്ക്കായി മൃഗബലി; ആടിനെ അറുത്ത് പോസ്റ്ററില്‍ രക്താഭിഷേകം നടത്തി; രജനികാന്ത് ആരാധകര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനം

രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ പോസ്റ്റര്‍ റിലീസിന് പിന്നാലെ ആരാധന മൂത്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ആരാധകര്‍. തിരുച്ചിക്കടുത്ത് രജനി ആരാധകര്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസിന്റെ ഭാഗമായി ഒരു ആടിനെ പൊതുഇടത്തില്‍ വെച്ച് അറക്കുകയും പോസ്റ്ററില്‍ രക്താഭിഷേകം നടത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പേട്ട പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) മൃഗസംരക്ഷണ സമിതി ആരാധകര്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശനം അറിയിച്ചു. ഇതിന് മുമ്പും ഇത്തരത്തില്‍ രജനി ആരാധകര്‍ മൃഗബലി നടത്തിയിട്ടുണ്ട്.

എന്തിരന്‍ 2.0 റിലീസുമായി ബന്ധപ്പെട്ടാണ് അവസാനമായി ഇത്തരത്തില്‍ ആടിനെ ബലി കൊടുത്തത്. അതേസമയം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഗ്രാമത്തലവന്റെ വേഷമാണ് രജനി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!