ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേലാണ് ‘തലൈവർ 170’ സംവിധാനം ചെയ്യുന്നത്.
ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബാട്ടി, ദുഷാര വിജയൻ തുടങ്ങീ താരങ്ങൾക്കൊപ്പം ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമിതാഭ് ബച്ചനും രജനികാന്തും 32 വർഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 170.
മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനായി അമിതാഭ് ബച്ചനും സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ്.
“33 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും എന്റെ മാര്‍ഗദര്‍ശിക്കൊപ്പം, അമിതാഭ് ബച്ചന് എന്ന പ്രതിഭാസത്തിനൊപ്പം അഭിനയിക്കുന്നു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന, ലൈക്ക പ്രൊഡക്ഷന്‍സിന്റെ തലൈവര്‍ 170 എന്ന ചിത്രത്തില്‍. ആഹ്ളാദം കൊണ്ട് എന്റെ ഹൃദയം പ്രകമ്പനം കൊള്ളുന്നു” ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനികാന്ത് എക്സില്‍ കുറിച്ചു.
After 33 years, I am working again with my mentor, the phenomenon, Shri Amitabh Bachchan in the upcoming Lyca’s “Thalaivar 170” directed by T.J Gnanavel. My heart is thumping with joy!@SrBachchan @LycaProductions @tjgnan#Thalaivar170 pic.twitter.com/RwzI7NXK4y
— Rajinikanth (@rajinikanth) October 25, 2023
Read more
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രത്തിന്റെ നിർമ്മാണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.