ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി..; ഇളയരാജയ്ക്ക് പിന്തുണയുമായി രാജീവ് ആലുങ്കല്‍

ഇളയരാജയെ ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് തടഞ്ഞ ക്ഷേത്രം അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനം. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്.

ക്ഷേത്ര ആചാര പ്രകാരം ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇളയരാജ തിരിച്ച് ഇറങ്ങിയത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗാനരചിതാവ് രാജീവ് ആലുങ്കല്‍. വാര്‍ത്തയ്ക്ക് താഴെ കമന്റ് ആയാണ് രാജീവ് ആലുങ്കലിന്റെ പ്രതികരണം.

”ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങള്‍ പിന്നെയും പ്രണവത്തെ മറന്നുറങ്ങി” എന്നാണ് രാജീവ് ആലുങ്കല്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം.

എന്നാല്‍ മറ്റൊരു ചടങ്ങില്‍ വച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഇളയരാജയോ ക്ഷേത്രഭാരവാഹികളോ പ്രതികരിച്ചിട്ടില്ല. ആശക്കുഴപ്പം സംഭവിച്ചതാകാമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Latest Stories

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രക്ക് എതിരായ വംശീയ പരാമർശം; മാപ്പ് പറഞ്ഞ് ഇസ ഗുഹ

വയനാട്ടിലെത്തിയ മോദി വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിനോടുള്ള അവഗണന കുത്തക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; ആഞ്ഞടിച്ച് എ വിജയരാഘവന്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ല; ജില്ലാ കളക്ടറെ തടഞ്ഞുവെച്ച് നാട്ടുകാര്‍; ആറുമണിക്കൂര്‍ പിന്നിട്ട് കുട്ടമ്പുഴയിലെ പ്രതിഷേധം

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനമൊഴിയുന്ന ഹെഡ് കോച്ച് മിഖായേൽ സ്റ്റാഹ്രെ പ്രതികരിക്കുന്നു

ജോർജിയയിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചെന്ന് സംശയം

"ചിലയാളുകൾ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്, ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാൻ" ശ്രീകോവിലിൽ പ്രവേശിച്ച സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ

സുബ്ബുലക്ഷ്മി അവാർഡ് സ്വീകർത്താവായി ടി എം കൃഷ്ണയെ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ഹകീം ഫൈസി ആദൃശ്ശേരിക്ക് മതരാഷ്ട്ര വാദമുണ്ടെന്ന് സമസ്ത

"സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ അവർ കോച്ചിനെ ബലിയാടാക്കി" ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മഞ്ഞപ്പട