തെന്നിന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയനായ ഡാന്‍സ് കൊറിയോഗ്രാഫറായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷിന് ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്ക ഉള്‍പ്പടെ നിരവധി താരങ്ങളാണ് രാജേഷിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് സിനിമാലോകത്തും പുറത്തുമുള്ള പ്രിയപ്പെട്ടവര്‍. അദ്ദേഹത്തിനെന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഒന്നിച്ച് ഡാന്‍സ് ചെയ്തതിനെ കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളുമായും താരങ്ങളെത്തിയിരുന്നു.
നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയലവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന ആന്റണി കുറിച്ചത്.
‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ ഡാന്‍സില്‍ ബോളിവുഡ് മൂവ്‌മെന്‍സ് കൊണ്ടുവന്നത് നിങ്ങളാണ്. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.’- ദേവി ചന്ദന