രജനികാന്തിന്റെ വില്ലന്‍ ആകാന്‍ അമിതാഭ് ബച്ചന്‍? 32 വര്‍ഷത്തിന് ശേഷം ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു

നീണ്ട 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിലെയും കോളിവുഡിലെയും ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു. ജയ് ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തിലാണ് രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്.

സിനിമയുടെ ചിത്രീകരണം വരുന്ന സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വില്ലന്‍ വേഷത്തിലായിരിക്കും ബിഗ് ബി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 1991ല്‍ പുറത്തിറങ്ങിയ മുകുള്‍ എസ് ആനന്ദ് ചിത്രം ‘ഹം’ എന്ന സിനിമയിലാണ് രജനിയും ബച്ചനും അവസാനം ഒന്നിച്ച് അഭിനയിച്ചത്.

അമിതാഭ് ടൈഗര്‍ എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ കുമാര്‍ മല്‍ഹോത്ര എന്ന വേഷത്തിലാണ് രജനി എത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. അതേസമയം ‘ജയിലറി’ന്റെ വിജയത്തിന് ശേഷം ഉത്തരേന്ത്യയില്‍ യാത്രയിലാണ് രജനികാന്ത്.

500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ജയിലര്‍ ഇപ്പോള്‍. ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന രജനികാന്തിന്റെ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജയിലര്‍ ഇപ്പോള്‍. ടൈഗര്‍ മത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രജനികാന്ത് വേഷമിട്ടത്.

അതേസമയം, നാഗ് അശ്വിന്റെ സംവിധാനത്തില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ‘കല്‍ക്കി 2898 എഡി’യില്‍ കമല്‍ഹാസനൊപ്പവും ബച്ചന്‍ അഭിനയിക്കുന്നുണ്ട്. പ്രഭാസ് നായകവേഷത്തിലെത്തുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ഡ്രാമയാണ്.

Latest Stories

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി