ഉത്സവപ്രതീതി ഉണര്‍ത്തി 'അണ്ണാത്തെ' ടീസര്‍; ചര്‍ച്ചയായി രജനിയുടെ മറ്റ് സിനിമകളിലെ സാമ്യം

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്.

എന്നാല്‍ ടീസറില്‍ രജനിയുടെ തന്നെ മറ്റ് സിനിമകളിലെ സാമ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ്.പി ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഗാനം വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു.

സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്.

പേട്ട എന്ന സിനിമയ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് അണ്ണാത്തെ. രജനികാന്തിന്റെ 168-ാമത്തെ ചിത്രം കൂടിയാണിത്. ഹൈദരബാദില്‍ കോവിഡ് രാത്രി കര്‍ഫ്യുവിനിടെയിലും അണ്ണാത്തെയുടെ ചിത്രീകരണം നടന്നിരുന്നു. രാത്രികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍നിന്ന് ടീം പ്രത്യേക അനുമതി വാങ്ങി പൊലീസ് നിയന്ത്രണത്തിലായിരുന്നു ഷൂട്ടിംഗ്.

Latest Stories

യുഎഇയിലെ അൽ-ഐനിൽ 3,000 വർഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി

നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കണം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല: മമ്മൂട്ടി

സുഡാനിൽ വീണ്ടും ആർ‌എസ്‌എഫ് ഷെല്ലാക്രമണം; 47 സാധാരണക്കാർ കൂടി കൊല്ലപ്പെട്ടതായി സൈന്യം

ദൈവമേ... മൂന്ന് ദിവസം മുമ്പ് അവിടെ ഉണ്ടായിരുന്നു.. സഞ്ചാരികളുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ: ജി വേണുഗോപാല്‍

ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകം, ഹൃദയം വേദനിക്കുന്നു, നിങ്ങള്‍ തനിച്ചല്ല: മോഹന്‍ലാല്‍

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഭീകരതയുടെ അടിവേര് അറുക്കണം; ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ; ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പം; മോദിയെ വിളിച്ച് ട്രംപ്; ഒപ്പം ചേര്‍ന്ന് പുട്ടിനും ബെന്യമിന്‍ നെതന്യാഹുവും

IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ