സ്വന്തം ക്യാമറയില്‍ ഫോട്ടോ എടുക്കും, എന്നിട്ട് പിഡിഎഫ് ആയി അയച്ചു കൊടുക്കും; സ്‌റ്റൈല്‍ മന്നനെ കുറിച്ച് നടന്‍

രജനികാന്തും ആരാധകരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടന്‍ വിശാല്‍ സരോയി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. രജനിക്കൊപ്പം ‘കാല’, ‘ദര്‍ബാര്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് വിശാല്‍ സരോയി. ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തി, അത് പിഡിഎഫ് ആയി അയച്ചു കൊടുക്കുന്നയാളാണ് രജനികാന്ത് എന്നായിരുന്നു വിശാല്‍ പറഞ്ഞത്.

ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനും അത് മനോഹരമായ ഓര്‍മ്മയാക്കി മാറ്റാനും രജനികാന്തിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങളെ കുറിച്ചാണ് വിശാല്‍ പറയുന്നത്. ”വൈകുന്നേരം, പാക്ക് അപ്പ് കഴിഞ്ഞ് തന്റെ മേക്കപ്പും കോസ്റ്റ്യൂമും ഒക്കെ മാറ്റി, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ലുക്കിലായിരിക്കുമ്പോള്‍ അദ്ദേഹം നിങ്ങളെ വിളിക്കും.”

”നിങ്ങളുടെ ഫോണില്‍ ചിത്രമെടുക്കാന്‍ അദ്ദേഹം സമ്മതിക്കില്ല, പകരം സ്വന്തം ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തും. എന്നിട്ട് നിങ്ങള്‍ക്ക് ചിത്രങ്ങള്‍ പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിലാക്കി ചിത്രങ്ങള്‍ അയയ്ക്കും. എന്തുകൊണ്ടാണ് ക്യാമറയില്‍ ചിത്രങ്ങള്‍ എടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയുണ്ട്.”

”മികച്ച നിലവാരത്തിനും ആളുകളുടെ ഓര്‍മ്മകളില്‍ ശാശ്വതമായ മുദ്ര പതിപ്പിക്കുന്നതിനും വേണ്ടിയാണത് എന്ന് അദ്ദേഹം പറയും” എന്നായിരുന്നു വിശാല്‍ പറഞ്ഞത്. അതേസമയം, രജികാന്ത് ചിത്രം ജയിലര്‍ ഓഗസ്റ്റ് 10ന് ആണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നതാണ് ഒരു ഹൈലൈറ്റ്.

ജയിലറില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ശിവരാജ് കുമാര്‍, മോഹന്‍ലാല്‍, തമന്ന, രമ്യാ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, റെഡിന്‍ കിംഗ്സ്ലി, വിനായകന്‍, ജാഫര്‍ സാദിഖ് എന്നിവരാണ് ചിത്രത്തിലുള്ളത്.

Latest Stories

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ