സൂര്യയുടെ ഗതി രജനിയ്ക്ക് വരുത്തരുതേ, ആ സിനിമയില്‍ അഭിനയിക്കരുതെന്ന് സ്റ്റൈല്‍ മന്നനോട് ആരാധകര്‍

മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ രജനീകാന്ത് എത്തുന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വളരെപ്പെട്ടെന്നാണ് സോഷ്യല്‍മീഡിയയില്‍ ലാല്‍ സലാം എന്ന ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കപ്പെട്ടത്. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് രജനിയുടെ ഈ സിനിമയിലും കഥാപാത്രത്തിലും അദ്ദേഹത്തിന്റെ ആരാധകര്‍ ഒട്ടും തത്പരരല്ല എന്നതാണ് .

കാരണം അതിഥി വേഷങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ താരമൂല്യം കുറയ്ക്കുമെന്ന് അവര്‍ കരുതുന്നു. ആരാധകര്‍ ഇങ്ങനെ ഭയക്കുന്നതിന് പിന്നില്‍ കാരണമുണ്ടെന്നത് ഒരു വാസ്തവം തന്നെയാണ്. വളരെ ശ്രദ്ധിച്ച് ഇത്തരം വേഷങ്ങള്‍ ചെയ്തില്ലെങ്കില്‍ ഏച്ചുകെട്ടിയത് പോലെ ഇവ തോന്നിക്കും അത് വഴി സൂപ്പര്‍ഹീറോ പരിവേഷത്തിനും മങ്ങലേല്‍ക്കും.

തമിഴ് സിനിമയ്ക്ക് ഇതാദ്യത്തെ അനുഭവവുമല്ല, മുമ്പ് സൂര്യയ്ക്കായിരുന്നു ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. സ്ഥിരമായി ചെയ്തുകൂട്ടിയ അതിഥി വേഷങ്ങളും പരസ്യചിത്രങ്ങളും അദ്ദേഹത്തിന്റെ താരപരിവേഷത്തിനെ വളരെ ബാധിച്ചു. ഈ ഇമേജ് മാറ്റിയെടുക്കാന്‍ സൂര്യയ്ക്ക് കഠിനമായി തന്നെ പ്രയത്‌നിക്കേണ്ടി വന്നിരുന്നു. എന്നാല്‍ രജനിയുടെ കാര്യത്തില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണെന്ന് കാണാം

മകളുടെ സംവിധാനത്തില്‍ രജനികാന്ത് ഒരു പ്രത്യേക വേഷം ചെയ്യുന്നത് ഒരു കുടുംബകാര്യമായി കാണപ്പെടും, ഒരു അച്ഛനെന്ന നിലയില്‍ അദ്ദേഹം ചിത്രത്തിന് ഹൈപ്പ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കും. അതിനാല്‍, തന്നെ ഒരു കൂട്ടം പ്രേക്ഷകര്‍ രജനിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. എ.ആര്‍ റഹ്‌മാന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കും. തെലുഗു ഭാഷയിലാകും ചിത്രം പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2023ല്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. പൊന്നിയന്‍ സെല്‍വന്റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍സ് രജനികാന്തുമായി പുതിയൊരു ചിത്രം ഒരുക്കുന്നത്. രജനികാന്തിന്റെ 170ആം ചിത്രമായി ഡോണ്‍ ഫെയിം സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രവും ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്.

സിരുതൈ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ അണ്ണാത്തെയാണ് രജനികാന്തിന്റെ തീയേറ്ററുകളിലെത്തിയ അവസാന ചിത്രം, എന്നാല്‍ ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല. നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം

ഐശ്വര്യ 2012-ല്‍ ധനുഷ് നായകനായ 3, വൈ രാജാ വൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ്. സിനിമാ വീരന്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തതിനു പുറമേ, സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ അമാങ് ദ സ്റ്റാര്‍സ് എന്ന പുസ്തകവും ഐശ്വര്യ എഴുതിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം, തന്റെ ബോളിവുഡ് സംവിധായിക അരങ്ങേറ്റമായ ഓ സാത്തി ചലും അവര്‍ പ്രഖ്യാപിച്ചിരുന്നു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ