രജനികാന്ത് തിരുവനന്തപുരത്ത്; വില്ലനായി എത്തുന്നത് ഫഹദ്; കൂടെ മഞ്ജു വാര്യരും അമിതാഭ് ബച്ചനും

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത് തിരുവനന്തപുരത്തേക്ക് വരുന്നു. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തലൈവർ170 ന്റെ ചിത്രീകരണത്തിനായാണ് രജനികാന്ത് തലസ്ഥാനത്ത് എത്തുന്നത്.

ഒക്ടോബർ 3 ന് വന്ന് പത്ത് ദിവസത്തോളം തിരുവനന്തപുരത്ത് ഉണ്ടാവുമെന്നാണ് വിവരം. രജനികാന്തിന്റെ കൂടെ മഞ്ജു വാര്യരും ഫഹദ് ഫാസിലും ഉണ്ടാവും. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.

അമിതാബ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി  തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വർഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ്  തലൈവർ 170. എന്നാൽ അമിതാഭ്  ബച്ചന്റെ രംഗങ്ങൾ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. അതേ സമയം ചിത്രത്തിൽ രജനിയുടെ വില്ലനായാണ് ഫഹദ് ഫാസിൽ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രത്തിന്റെ നിർമ്മാണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. രജനിയുടെ വരവുമായി ബന്ധപ്പെട്ട് വമ്പൻ സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

Latest Stories

എനിക്ക് ഭ്രാന്ത് ആണെന്ന് ധോണി വിചാരിച്ചിരിക്കാം, അങ്ങനെയാണ് ഞാൻ അയാളോട് സംസാരിച്ചത്: വിരാട് കോഹ്‌ലി

അമേരിക്കയിലെ ചുഴലിക്കാറ്റ്; മരണസംഖ്യ ഉയരുന്നു, രണ്ടിടത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പാര്‍ട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല; ഇങ്ങനെ ആക്രമിക്കേണ്ട ആളല്ല അദേഹം; ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്; രക്തസാക്ഷി കുടുംബാംഗം; ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎല്‍എ

സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്റെയും മടക്കം ഉടൻ; 'ക്രൂ 10' സംഘം ബഹിരാകാശ നിലയത്തിലെത്തി

എആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍

ഇനി നിങ്ങൾ എന്നെ ആ രാജ്യത്ത് മറ്റൊരു പര്യടനത്തിൽ കാണില്ല, ആരാധകർക്ക് ഒരേ സമയം നിരാശയും സന്തോഷവും നൽകുന്ന അപ്ഡേറ്റുകൾ നൽകി വിരാട് കോഹ്‌ലി

ലഹരിക്കെതിരെ ഒന്നിച്ച് പൊലീസും എക്സൈസും; സംസ്ഥാന വ്യാപക റെയ്ഡിന് തയാർ

ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും; വണ്ടിപ്പെരിയാറിലെ 15ാം വാർഡിൽ നിരോധനാജ്ഞ

അന്ന് എന്റെ ആ പ്രവർത്തിയെ പലരും കുറ്റപ്പെടുത്തി, എല്ലാം ഉപേക്ഷിച്ചപ്പോൾ വീണ്ടും അത് ചെയ്യാൻ ആവശ്യപ്പെടുന്നു; താൻ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ നാരായണദാസ് ഒളിവിൽ; ഷീലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും, ചോദ്യം ചെയ്യലിന് എത്താതെ മകൻ