എന്റെ ഹൃദയം വേദനിക്കുകയാണ്, അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് കരുതിയത്..: രജനികാന്ത്

ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തി രജനികാന്ത്. വിജയകാന്തിന് അനുശോചനം അറിയിച്ച താരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ‘വേട്ടയാന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയില്‍ ആയിരുന്നു രജനി.

വിജയകാന്തിന്റെ മരണവിവരം അറിഞ്ഞാണ് രജനി തിരിച്ചുവന്നത്. വിജയകാന്തിന് അനുശോചനം അറിയിച്ച് രജനി മാധ്യമങ്ങളോട് സംസാരിച്ചു. ”എന്റെ ഹൃദയം വേദനിക്കുകയാണ്. വലിയ ഇച്ഛാശക്തിയുള്ള ആളായിരുന്നു വിജയകാന്ത്. അവസാനമായി ഞാന്‍ അദ്ദേഹത്തെ ഡിഎംഡികെയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ആയിരുന്നു കണ്ടത്.”

”ആരോഗ്യപ്രശ്‌നങ്ങളുമായി പോരാടിയ ശേഷം അദ്ദേഹം തിരിച്ചു വരുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തിന്റെ മരണം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണ്. അദ്ദേഹം ആരോഗ്യവാന്‍ ആയിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ ശക്തിയാകുമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.”

”തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” എന്നാണ് രജനികാന്ത് പറഞ്ഞത്. അതേസമയം, വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചടങ്ങുകള്‍ വൈകിട്ട് 4.45ന് കോയമ്പോട്ടിലെ ഡിഎംഡികെ ആസ്ഥാനത്ത് നടക്കും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ