ഡിസംബര്‍ 12ന് രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ‘ബാബ’ എന്ന ചിത്രം വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. 2002ല്‍ പുറത്തിറങ്ങിയ ചിത്രം അന്ന് വിവാദമായിരുന്നു. ചിത്രത്തിനായി രജനികാന്ത് വീണ്ടും ഡബ്ബ് ചെയ്യുകയും സിനിമയുടെ ദൈര്‍ഘ്യം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡിസംബര്‍ 10ന് ആണ് തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും തിയേറ്ററുകളില്‍ ചിത്രം റീ റിലീസ് ചെയ്തത്. തലൈവരുടെ ജന്മദിനമായതിനാല്‍ ആരാധകര്‍ സിനിമ ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഓപ്പണിംഗ് കളക്ഷന്‍ ഉണ്ടാകുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. ഒരു കോടി എങ്കിലും ഓപ്പണിംഗ് ഗ്രോസ് പ്രതീക്ഷിച്ചെങ്കിലും അതിന് അടുത്ത് പോലും കളക്ഷന്‍ ചിത്രത്തിന് ലഭിച്ചിട്ടില്ല. പവന്‍ കല്യാണിന്റെ ‘ജല്‍സ’ എന്ന ചിത്രത്തെ തോല്‍പ്പിക്കാന്‍ ‘ബാബ’യ്ക്ക് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു ജല്‍സ റീ റിലീസ് ചെയ്തത്. 3 കോടി കളക്ഷന്‍ ആയിരുന്നു സിനിമ ആദ്യ ദിനം തന്നെ നേടിയത്. സിനിമയുടെ റീ റിലീസ് ലോകമെമ്പാടുമുള്ള പവന്‍ കല്യാണ്‍ ആരാധകര്‍ ആഘോഷക്കമാക്കിയിരുന്നു.
പവന്‍ കല്യാണിന്റെ റെക്കോര്‍ഡ് പോലും തകര്‍ക്കാനാവാതെ ബാബ വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ സുരേഷ് കൃഷ്ണ തന്നെയായിരുന്നു, സിനിമയുടെ റീമാസ്റ്ററിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചതും. മനീഷ കൊയ്‌രാള ആയിരുന്നു ചിത്രത്തില്‍ നായിക.