ഒരാള് പോലും തിയേറ്ററില്‍ എത്തിയില്ല, രജനി ചിത്രത്തിന്റെ എല്ലാ ഷോയും മുടങ്ങി; തമിഴകത്ത് പച്ചപിടിക്കാതെ റീ റിലീസ് ട്രെന്‍ഡ്!

മലയാളത്തില്‍ ‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’ എന്നീ സിനിമകളുടെ റീ റിലീസിങ് പുതിയൊരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റീ റിലീസ് ചെയ്ത സ്ഫടികം മൂന്ന് കോടിയോളം തിയേറ്ററില്‍ നിന്നും നേടിയിരുന്നു. കേരളീയം പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴ് കാണാനായി നിരവധി പ്രേക്ഷകര്‍ ആയിരുന്നു എത്തിയത്.

എന്നാല്‍ ഈ ട്രെന്‍ഡ് തമിഴിലും തെലുങ്കിലും വര്‍ക്ക് ആവുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്ത് ചിത്രം ‘മുത്തു’ തിയേറ്ററില്‍ കാണാനായി പ്രേക്ഷകര്‍ എത്താത്തതിനാല്‍ എല്ലാ ഷോകളും റദ്ദാക്കി. ഡിസംബര്‍ 2ന് ശനിയാഴ്ച ആയിരുന്നു ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

ഇതിന്റെ ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടതായാണ് തെലുങ്ക് മാധ്യമങ്ങള്‍ അറിയിക്കുന്നത്. രജനികാന്തിന്റെ ‘ബാഷ’, ‘ബാബ’ എന്ന ചിത്രങ്ങള്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ കുറവായിരുന്നു.

അതേസമംയം, കമല്‍ ഹാസന്‍ ചിത്രം ‘ആളവന്താന്‍’ ആണ് ഇനി തമിഴകത്ത് റീ റിലീസിന് ഒരുങ്ങുന്ന ചിത്രം. 2001ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പരാജയമായിരുന്നു. ഡിസംബര്‍ 8ന് ആണ് ചിത്രത്തിന്റെ റീ റിലീസ്. ചിത്രം കാണാന്‍ ആളെത്തുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കളും തിയേറ്ററുടമകളും ഇപ്പോള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ