രജനികാന്ത് ഇനി 'ജയ് ഭീം' സംവിധായകനൊപ്പം; സ്റ്റൈല്‍ മന്നന്റെ 170-ാം ചിത്രം വരുന്നു

രജനികാന്തിന്റെ 170-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘ജയ് ഭീം’ എന്ന ഒറ്റച്ചിത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേലിനൊപ്പമാണ് രജനികാന്ത് ഇനി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

നിര്‍മാതാവ് സുബാസ്‌കരന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷന്‍സ് ഈ സര്‍പ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തലൈവര്‍ 170 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഏത് വിഭാഗത്തില്‍ പെടുന്നതായിരിക്കും ചിത്രമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024-ല്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും വിവരങ്ങള്‍ പുറത്ത വിട്ടിട്ടില്ല. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ജയിലര്‍’ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കാന്‍ ഒരുങ്ങുന്ന ചിത്രമാണിത്. അതേസമയം, ജയിലറിന്റെ ചിത്രീകരണ തിരക്കുകളിലാണ് രജനികാന്ത് ഇപ്പോള്‍. നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.

മോഹന്‍ലാലും രജനികാന്തും തമ്മിലുള്ള ഒരു ഫൈറ്റ് സീന്‍ നെല്‍സണ്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശിവ രാജ്കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, ജാക്കി ഷ്രോഫ്, വിനായകന്‍, യോഗി ബാബു, വസന്ത് രവി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!