ഹിന്ദി റീമേക്കില്‍ ഹീറോ ആയി അഭിനയിക്കണം, 'ന്യൂഡല്‍ഹി'ക്കായി രജനികാന്ത് വന്നു, എന്നാല്‍..

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി തിയേറ്ററുകള്‍ ഇളക്കി മറിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ശക്തമായ രണ്ടാം വരവ് സമ്മാനിച്ച ചിത്രമാണ് ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കിയ ജോഷി ചിത്രം “ന്യൂഡല്‍ഹി”. മമ്മൂട്ടി-ജോഷി ചിത്രങ്ങള്‍ കനത്ത പരാജയത്തിലേക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് ന്യൂഡല്‍ഹി വന്‍ ഹിറ്റായത്.

ചിത്രം കണ്ട് ഇഷ്ടപ്പെട്ട് രജനികാന്ത് നേരിട്ടെത്തി ഡെന്നീസിനോട് സിനിമ ഹിന്ദി റീമേക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഇതിന് പിന്നിലെ കഥ ഡെന്നീസ് തന്നെ അഭിമുഖങ്ങളില്‍ പങ്കുവച്ചിരുന്നു.

മദിരാശിയിലെ സഫയര്‍ തിയേറ്ററില്‍ നൂറു ദിവസം ന്യൂഡല്‍ഹി റഗുലര്‍ ഷോ കളിക്കുന്നതിനിടെ മറ്റൊരു ചിത്രത്തിന്റെ തിരക്കഥയുമായി താന്‍ അവിടെ ഉണ്ടായിരുന്നു. അന്ന് തന്നെ കാണാന്‍ ഒരു വിഐപി എത്തിയിട്ടുണ്ടെന്ന് റിസപ്ഷനില്‍ നിന്നും കോള്‍ വന്നു. വാതില്‍ തുറന്നപ്പോള്‍ ഞെട്ടിപ്പോയി. രജനികാന്ത് ആണ് കാണാന്‍ വന്നത്.

ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനായാണ് രജനികാന്ത് വന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അദ്ദേഹത്തിന് ഹീറോ ആയി അഭിനയിക്കണം. എന്നാല്‍ അദ്ദേഹത്തോട് നല്ല വാക്ക് പറഞ്ഞ് പിരിയേണ്ടി വന്നു. കാരണം, അപ്പോഴേക്കും ചിത്രത്തിന്റെ കന്നഡ, തെലുഗ്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശം കൊടുത്തു കഴിഞ്ഞിരുന്നു എന്നാണ് ഡെന്നീസ് പറഞ്ഞത്.

സംവിധായകന്‍ മണിരത്നവും ന്യൂഡല്‍ഹിയെ പ്രശംസിച്ചതിനെ കുറിച്ചും ഡെന്നീസ് പറയുന്നു. ഇന്ത്യയിലെ വാണിജ്യ സിനിമകളില്‍ മണിരത്നത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലെയുടേതാണ്. അതുകഴിഞ്ഞാല്‍ പിന്നെ ന്യൂഡല്‍ഹിയാണ് എന്ന് അദ്ദേഹം പറഞ്ഞതായും ഡെന്നീസ് വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം