ആരാധകര്‍ക്ക് സര്‍പ്രൈസുമായിട്ട് ആയിരുന്നു സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ ഗാനം എത്തിയത്. തെലുങ്ക് സ്റ്റൈലില്‍ കളര്‍ഫുള്‍ ആയി എത്തിയ ഗാനത്തില്‍ രാം ചരണും ഗസ്റ്റ് അപ്പിയറന്‍സില്‍ എത്തിയിരുന്നു. ഈ ഗാനത്തില്‍ അഭിനയിക്കാന്‍ രാം ചരണ്‍ പ്രതിഫലം വാങ്ങിയില്ല എന്നാണ് വിവരം.
സല്‍മാനൊപ്പമുള്ള ഗാനരംഗത്തില്‍ പ്രതിഫലം വാങ്ങാതെയാണ് രാംചരണ്‍ അഭിനയിച്ചത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാംചരണും പിതാവ് ചിരഞ്ജീവിയുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് സല്‍മാന്‍ ഖാന്‍.
ചിരഞ്ജീവി നായകനായി അഭിനയിച്ച ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥിതാരമായി എത്തിയിരുന്നു. ഈ വേഷം ചെയ്യുന്നതിന്‌സല്‍മാന്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. ഇതാണ് ഇങ്ങനെയൊരു നൃത്ത രംഗത്തിലെത്താന്‍ രാംചരണിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെങ്കിടേഷ്, പൂജ ഹേഗ്‌ഡെ എന്നിവരാണ് ഗാനരംഗത്തിലുള്ള മറ്റ് താരങ്ങള്‍. പായല്‍ ദേവ് ഈണമിട്ട ഗാനം യൂട്യൂബില്‍ മാത്രം ഒരു കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വിശാല്‍ ദല്‍ദാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജഗപതി ബാബു, ഭൂമിക ചാവ്‌ല, വിജേന്ദര്‍ സിങ്, അഭിമന്യു സിങ്, രാഘവ് ജുയാല്‍, സിദ്ധാര്‍ത്ഥ് നിഗം, ജാസി ഗില്‍, ഷെഹനാസ് ഗില്‍, പലക് തിവാരി, വിനാലി ഭട്നാഗര്‍ എ്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫര്‍ഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.