ഇനി മുതല്‍ ഡോ. രാം ചരണ്‍; ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ വെല്‍സ് സര്‍വകലാശാല

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല. നിര്‍മ്മാതാവും വെല്‍സ് സര്‍വകലാശാല ചാന്‍സിലറുമായ ഇഷാരി കെ ഗണേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് നടക്കുന്ന ബിരുദദാനചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി എത്തും.

ഈ ചടങ്ങില്‍ വച്ച് തന്നെയാണ് രാം ചരണിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുക. എസ്എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ സൂപ്പര്‍ഹിറ്റ് ആയതിന് പിന്നാലെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് താരം ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഗാനം ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് രാം ചരണിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ചന്ദ്രയാന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. വീരമുത്തുവേല്‍ അടക്കമുള്ളവര്‍ക്കൊപ്പമായിരിക്കും രാം ചരണ്‍ ഡോക്ടറേറ്റ് സ്വീകരിക്കുക.

അതേസമയം ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’ ആണ് രാം ചരണിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക. ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന സിനിമയും നടന്റേതായി ഒരുങ്ങുന്നുണ്ട്. ആര്‍സി 16 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമയില്‍ ജാന്‍വി കപൂറാണ് നായിക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ