ഗോഡ്, സെക്സ് ആന്റ് ദ ട്രൂത്ത് അസ്ലീല സിനിമ'; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്

രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്ത് എന്ന ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ സംവിധായകനെതിരെ കേസ്. ഗോഡ് ആന്റ് സെക്‌സ് അസ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക ദേവിയുടെ പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തു.

അസ്ലീല രംഗങ്ങള്‍ ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ഐടി നിയമം 67-ാം വകുപ്പ് പ്രകാരം കേസെടുത്തു.ചിത്രത്തില്‍ നായികയായി എത്തുന്നത് പോണ്‍സ്റ്റാര്‍ മിയ മല്‍കോവയാണ്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ സ്റ്റാറാണ് മിയ.

ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പ് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെക്‌സിന്റെ അതിപ്രസരമുണ്ടെന്നതിന്റെ പേരില്‍ രാം ഗോപാല്‍ വര്‍മ്മയുടെ കോലം കത്തിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ ജനുവരി 26ന് രാവിലെ 9മണിയ്ക്ക് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.