കോവിഡ് ലോക്ഡൗണ്‍ കാലത്ത് ലൈംഗികത പ്രമേയമാക്കിയുള്ള നിരവധി സിനിമകള്‍ ഒരുക്കി കോടികള്‍ സമ്പാദിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. തന്റെ സ്വന്തം വെബ്‌സൈറ്റായ ആര്‍ജിവി വേള്‍ഡ് ശ്രേയാസ് എന്ന ആപ്പ് വഴിയാണ് സംവിധായകന്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഡെയ്ഞ്ചറസ് എന്ന സിനിമ ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. ഒരുപാട് ഇന്റിമേറ്റ് രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയ്ലര്‍ ഇതിനോടകം വിവാദങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. നടിമാരായ അപ്‌സരയും നൈനയും ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണിത് എന്നാണ് ആര്‍ജിവി ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നത്. അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലെസ്ബിയന്‍സിന് ഇന്നത്തെ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ഒരു ദുരന്ത പ്രണയ കഥയാണ് ഡെയ്ഞ്ചറസ് എന്ന് ആര്‍ജിവി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ചിത്രം ബ്ലോക്ക് ചെയിനില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. അതേസമയം, കൊറോണ, മിയ മാല്‍ക്കോവ നായികയായ ക്ലൈമാക്‌സ്, നേക്കഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കോടികളുടെ കളക്ഷനാണ് ആര്‍ജിവി നേടിയത്.