വിജയ് സേതുപതിക്കൊപ്പം പുതിയ സിനിമ; ഇനി അഡല്‍ട്ട് ചിത്രങ്ങളില്ല! ആര്‍ജിവി ഇനി മെയിന്‍ സ്ട്രീമിലേക്ക്

പ്രഭാസ് ചിത്രം ‘കല്‍ക്കി’യില്‍ ഒരു മാസ് കാമിയോ റോളില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും എത്തിയിരുന്നു. അടുത്തിടെ ഒരുപാട് അഡല്‍ട്ട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സംവിധായകന്‍, വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ കല്‍ക്കിയിലെ കാമിയോ റോള്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

കല്‍ക്കിയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രഭാസിനൊപ്പമുള്ള ആര്‍ജിവിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. കല്‍ക്കിയ്ക്ക് പിന്നാലെ പുതിയ സിനിമ ഒരുക്കാനുള്ള തിരക്കിലാണ് ആര്‍ജിവി ഇപ്പോള്‍. നടി ആരാധ്യ ദേവിയെ നായികയാക്കിയുള്ള ‘സാരി’ എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനിരിക്കുകയാണ് ആര്‍ജിവി.

ആര്‍ജിവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സിനിമയുടെ ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത് എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ‘ഗാന്ധി ടോക്ക്’, ‘വിടുതലൈ 2’ എന്നീ സിനിമകളാണ് വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ മഹാരാജ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ