ആര്‍ജിവിയുടെ പോണ്‍ ചിത്രമോ? അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, വീഡിയോ പങ്കുവച്ച് സംവിധായകന്‍; കടുത്ത വിമര്‍ശനം

മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ അതീവ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയുടെ പങ്കുവച്ചിരിക്കുന്നത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വീഡിയോ ആണിത്. വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ആരാധ്യയുടെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു. തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന് നാമം സ്വീകരിക്കുകയായിരുന്നു.

കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിലവാരം കുറഞ്ഞ സിനിമകള്‍ എടുത്താണ് ആര്‍ജിവി വാര്‍ത്തകളില്‍ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ സിനിമ ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ സിനിമകള്‍ സ്വന്തം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് ആര്‍ജിവി റിലീസ് ചെയ്തത്. മലയാളി ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സാരി എന്ന ആര്‍ജിവിയുടെ പുതിയ സിനിമയുടെ സംവിധാനം. ലോക സാരി ദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റും രാം ഗോപാല്‍ വര്‍മ പുറത്തുവിട്ടിരുന്നു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം