'സാരിയില്‍ ഇത്രയും മനോഹരിയായി ആരെയും കണ്ടിട്ടില്ല..'; മലയാളി മോഡലിനെ വിടാതെ പിന്തുടര്‍ന്ന് ആര്‍ജിവി, വിമര്‍ശനം

മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ റീല്‍ പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ പെണ്‍കുട്ടി ആരാണെന്ന് തിരക്കിയ സംവിധായകന്‍, മോഡലിനെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ട്വീറ്റ് വൈറലായിരുന്നു. ആര്‍ജിവി തന്നെ വിളിച്ചതായും മോഡല്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതുകൊണ്ടൊന്നും ആര്‍ജിവി ശ്രീലക്ഷ്മിയോടുള്ള ‘ആരാധന’ നിര്‍ത്തിയില്ല. ശ്രീലക്ഷ്മിയുടെ നിരവധി ചിത്രങ്ങളാണ് ആര്‍ജിവി എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വഴിയില്‍ വണ്ടി കാത്തു നില്‍ക്കുന്ന ശ്രീലക്ഷ്മിയുടെ ഒരു ചിത്രം തന്റെ ചിത്രത്തോടു ചേര്‍ത്തു വച്ചൊരു ട്രോളും സംവിധായകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിട്ടുണ്ട്.

സാരിയില്‍ ഒരു പെണ്‍കുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് ആര്‍ജിവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഫോട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആര്‍ജിവി അഭിനന്ദിച്ചു.

ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്.

കഥയും കഥാപാത്രവും അറിഞ്ഞതിനു േശഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്. അതേസമയം, ‘വ്യൂഹം’ എന്ന ചിത്രമാണ് ആര്‍ജിവിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അജ്മല്‍ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന