തെലങ്കാന മുഖ്യമന്ത്രിയെ അപമാനിച്ച് ഐറ്റം സോംഗ്; റാം പോതിനേനി ചിത്രം വിവാദത്തില്‍

റാം പോതിനേനിയുടെ പുതിയ ചിത്രത്തിലെ ഐറ്റം സോംഗ് വിവാദത്തില്‍. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഡബിള്‍ ഐ സ്മാര്‍ട്ട്’ എന്ന ചിത്രത്തിലെ ‘മാര്‍ മുന്‍ത ചോഡ് ചിന്ത’ എന്ന ഗാനമാണ് വിവാദത്തിലായിരിക്കുന്നത്.

സിനിമയിലെ ഐറ്റം സോംഗില്‍ അശ്ലീല പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചു എന്നാണ് പോലീസില്‍ നല്‍കിയ പരാതി പറയുന്നത്.’എം ചെന്ദം അന്തവ് മാരി’ എന്ന വാചകം അശ്ലീലമാക്കി ഉപയോഗിച്ചു എന്ന് ആരോപിച്ച് മുതിര്‍ന്ന ബിആര്‍എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് രജിത റെഡ്ഡിയാണ് സംവിധായകനും സിനിമയുടെ ടീമിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജൂലൈ 16ന് ആയിരുന്നു ഗാനം പുറത്തിറങ്ങുയത്. ബോളിവുഡ് നടി കാവ്യ ഥാപ്പര്‍ ആണ് റാം പോതിനെനിക്കൊപ്പം ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടത്. പുരി കണക്ട്സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ഡബിള്‍ ഐസ്മാര്‍ട്ട് നിര്‍മ്മിക്കുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2019ല്‍ പുറത്തിറങ്ങിയ ‘ഐ സ്മാര്‍ട്ട് ശങ്കര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഡബിള്‍ ഐ സ്മാര്‍ട്ട്. രണ്ടാം ഭാഗം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുന്നത്. സയാജി ഷിന്‍ഡെ, ബാനി ജെ, അലി, മകരന്ദ് ദേശ്പാണ്ഡെ, ഉത്തേജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഐ സ്മാര്‍ട്ട് ശങ്കര്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം