പുഴ ഉടന്‍ തന്നെ ഒഴുകാന്‍ തുടങ്ങും, 'പുഴ മുതല്‍ പുഴ വരെ' വരുന്നു; റിലീസ് പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മാര്‍ച്ച് 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതു പോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

മമ്മധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് സംവിധായകന്‍ ഈ ചിത്രം നിര്‍മ്മിച്ചത്. 2021 ഫെബ്രുവരി 20ന് വയനാട്ടില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്.

ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും പൃഥ്വിരാജും ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

Latest Stories

തുർക്കിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം; ബില്യൺ യൂറോയുടെ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ

നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടില്ല; എമ്പുരാൻ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല

വംശഹത്യ ആരോപിച്ച് യുഎഇക്കെതിരെ സുഡാൻ നൽകിയ കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് പരിഗണിക്കും

IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ