1921-ലെ ആത്മാക്കൾക്ക് സമൂഹബലി; മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ

രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്ത ‘1921: പുഴ മുതല്‍ പുഴ വരെ’ സിനിമ നാളെ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുമ്പ് 1921-ലെ മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

സമൂഹ ബലിയിടുന്ന ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ, ഇന്ന് താനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ് എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

രാമസിംഹന്റെ കുറിപ്പ്:

1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ ഇന്ന് ഞാനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അവര്‍ക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴ മുതല്‍ പുഴ വരെ… ആ അര്‍പ്പണത്തില്‍ നിങ്ങളും പങ്കാളികളാവുക…

ഇത് പൂര്‍വ്വികര്‍ക്ക് നല്‍കാനുള്ള മഹത്തായ ബലിയാണ്… ഓര്‍ക്കണം… ഓര്‍മ്മിപ്പിക്കണം ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്… തുവ്വൂരില്‍ നാഗാളിക്കാവില്‍, പുഴ മുതല്‍ പുഴ വരെയില്‍ ബലിയാടായ വരെ.. നിങ്ങള്‍ക്കുള്ള ഒരു തര്‍പ്പണമാണ്… നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം.. മമധര്‍മ്മ… ഇനി ഞാനൊന്നുറങ്ങട്ടെ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ