'വണ്‍' സിനിമക്കെതിരെ രമേശ് ചെന്നിത്തല പരാതി കൊടുത്തോ? റിലീസ് വൈകുമോ? സത്യാവസ്ഥ ഇങ്ങനെ..

മമ്മൂട്ടിയുടെ “വണ്‍” സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു എന്ന വാര്‍ത്ത വസ്തുത വിരുദ്ധം. വണ്ണിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത് റിലീസ് തടയണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്.

എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനെ തുടര്‍ന്നാണ് ചെന്നിത്തല പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുള്ള കഥാപാത്രമാണ് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മമ്മൂട്ടിയുടെ വേഷം എന്ന് സോഷ്ല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സിനിമയിലെ കഥാപാത്രത്തിന് പിണറായി വിജയനുമായോ മറ്റൊരു മുഖ്യമന്ത്രിയുമായോ യാതൊരു സാമ്യവുമില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ. വണ്ണിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും ട്രെയ്ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ രാഷ്ട്രീയവും പ്രതിസന്ധിയും അടിച്ചതൊക്കലുമൊക്കെ പറയുന്ന ചിത്രമാകും വണ്‍ എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീലക്ഷ്മി ആര്‍ ആണ്.

Read more

മധു, ബാലചന്ദ്ര മേനോന്‍, ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി.ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, സുധീര്‍ കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നിഷാന്ത് സാഗര്‍, അബു സലിം, ബിനു പപ്പു, വിവേക് ഗോപന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.