ഗായകന്‍ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രം ഗാനഗന്ധര്‍വ്വന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വിസ്മയിപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ധൈര്യമായി ഫാമിലിയ്ക്ക് ചിത്രം കാണാന്‍ കയറാമെന്നും പ്രേക്ഷകര്‍ ഉറപ്പുനല്‍കുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ രമേശ് പിഷാരടി തന്നെ മാധ്യമങ്ങളോട് തന്റെ സിനിമ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
ഗാന ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയെ കാണാന്‍ കഴിയില്ല പകരം ഉല്ലാസിനെ ആയിരിക്കും കാണാന്‍ സാധിക്കുക എന്ന് പിഷാരടി തുറന്നു പറഞ്ഞു.മമ്മൂട്ടി എന്ന നടന്റെ വാണിജ്യപരമായ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ഒരിക്കലും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് രമേശ് പിഷാരടി പറഞ്ഞു.
ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന “കലാസദന്‍ ഉല്ലാസ്” എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.
Read more
ജയറാമിനെ നായകനാക്കി ഒരുക്കിയ “പഞ്ചവര്‍ണ്ണതത്ത”യിലൂടെയാണ് രമേശ് പിഷാരടി സിനിമാ സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.