'ഈ സിനിമയില്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയെ കാണാന്‍ കഴിയില്ല'; ഗാനഗന്ധര്‍വ്വന്‍ കണ്ടിറങ്ങിയ രമേഷ് പിഷാരടി

ഗായകന്‍ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രം ഗാനഗന്ധര്‍വ്വന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വിസ്മയിപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ധൈര്യമായി ഫാമിലിയ്ക്ക് ചിത്രം കാണാന്‍ കയറാമെന്നും പ്രേക്ഷകര്‍ ഉറപ്പുനല്‍കുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ രമേശ് പിഷാരടി തന്നെ മാധ്യമങ്ങളോട് തന്റെ സിനിമ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

ഗാന ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയെ കാണാന്‍ കഴിയില്ല പകരം ഉല്ലാസിനെ ആയിരിക്കും കാണാന്‍ സാധിക്കുക എന്ന് പിഷാരടി തുറന്നു പറഞ്ഞു.മമ്മൂട്ടി എന്ന നടന്റെ വാണിജ്യപരമായ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ഒരിക്കലും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് രമേശ് പിഷാരടി പറഞ്ഞു.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന “കലാസദന്‍ ഉല്ലാസ്” എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.

ജയറാമിനെ നായകനാക്കി ഒരുക്കിയ “പഞ്ചവര്‍ണ്ണതത്ത”യിലൂടെയാണ് രമേശ് പിഷാരടി സിനിമാ സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം