രമേശ് പിഷാരടി വീണ്ടും സംവിധായകനാവുന്നു;നായകനായി സൗബിൻ

മലയാളികൾക്ക് പ്രിയപ്പെട്ട നടനും കോമഡി താരവുമാണ് രമേശ് പിഷാരടി. നടൻ എന്നതിലുപരി അവതാരകനായും സംവിധായകനായും രമേശ് പിഷാരടി കഴിവ് തെളിയിച്ചിട്ടുണ്ട്.

ജയറാമിനെ നായകനാക്കി ‘പഞ്ചവർണ്ണതത്ത’, മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്നീ ചിത്രങ്ങൾ ഇതിനോടകം രമേശ് പിഷാരടി സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം.

സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

സൗബിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് രമേശ് പിഷാരടി തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 2018 ലാണ് രമേശ് പിഷാരടിയുടെ ആദ്യ ചിത്രമായ പഞ്ചവർണ്ണതത്ത റിലീസാവുന്നത്. ജയറാമിന്റെ കൂടെ കുഞ്ചാക്കോ ബോബനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.