'ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹദ് വചനങ്ങളാണ് സായിപ്പേ'; ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് പിഷാരടി

സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഇണങ്ങിയ സരസമായ ക്യാപ്ഷന്‍ നല്‍കുന്നതില്‍ രമേശ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. സ്വയമേ ട്രോളിയും മറ്റുമുള്ള പിഷാരടിയുടെ ഇത്തരം പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പിഷാരടിയുടെ ഒരു ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ തുടങ്ങിയ രസികന്‍ സിനിമാ സംഭാഷണങ്ങള്‍ ടൈപ്പോഗ്രഫി ചെയ്ത ടീഷര്‍ട്ടുകളാണ് എല്ലാവരും അണിഞ്ഞിരിക്കുന്നത്. “സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹദ് വചനങ്ങള്‍ ആണെന്ന്.” എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/B4QmLEMoWln/?utm_source=ig_web_copy_link

ആംസ്റ്റര്‍ഡാമില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് പിഷാരടിയും സംഘവും. അവിടെ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും പിഷാരടി പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/B4J3UxEgHEH/?utm_source=ig_web_copy_link

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ