രമേഷ് പിഷാരടിയുടെ അടുത്ത സിനിമ മോഹന്‍ലാലിനൊപ്പം? ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുതിയ സിനിമ എത്തുന്നു?

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുതിയ സിനിമാ ഒരുക്കാന്‍ രമേഷ് പിഷാരടി. മോഹന്‍ലാലിനെ നായകനാക്കി പിഷാരടി പുതിയ ചിത്രം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പഞ്ചവര്‍ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങളാണ് താരം സംവിധാനം ചെയ്ത സിനിമകള്‍.

നിലവില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ദൃശ്യം 2, എമ്പുരാന്‍, ബറോസ് എന്നീ ചിത്രങ്ങളാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്നത്. ദൃശ്യം 2 ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരക്കാര്‍ മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടനെ എത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. നരസിംഹം ആണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തിയ ആദ്യ സിനിമ. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രം 22 കോടി കളക്ഷന്‍ നേടിയിരുന്നു.

ദ പ്രീസ്റ്റ്, മോഹന്‍ കുമാര്‍ ഫാന്‍സ് എന്നിവയാണ് രമേഷ് പിഷാരടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. കോമഡി പരിപാടികളിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയ രമേഷ് പിഷാരടി പൊസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

Latest Stories

മണിപ്പുരിൽ സംഘർഷം രൂക്ഷം; ജനപ്രതിനിധികൾക്കും രക്ഷയില്ല, 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

പോരാട്ടം കടുപ്പിച്ച് ഇസ്രയേല്‍; ഹിസ്ബുള്ള വക്താവിനെ വധിച്ചു; കൊല്ലപ്പെട്ടത് സായുധസംഘത്തിലെ നസ്രല്ലയുടെ പിന്‍ഗാമി; ലബനന്‍ അതിര്‍ത്തിയില്‍ കരയുദ്ധം കടുപ്പിച്ചു

അന്ത്യശാസനവുമായി ധനുഷ്, 24 മണിക്കൂറിനുള്ളില്‍ ആ രംഗങ്ങള്‍ നീക്കം ചെയ്തിരിക്കണം; നയന്‍താരയ്‌ക്കെതിരെ നടപടി

'തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ല, പിണറായി വിജയൻ സംഘി'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

ഇത് പെരുമാളോടെ പൊണ്ടാട്ടി, വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍; ഇളയരാജയുടെ ഈണത്തില്‍ 'വിടുതലൈ 2' ഗാനം

'ഇന്ത്യന്‍ ആരാധകരെ വിശ്വസിക്കരുത്'; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിർത്തും, സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് കളക്ടർ; കോടതിയിലേക്കെന്ന് സിപിഎം

മൗനം തുടര്‍ന്ന് ധനുഷ്; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്, 40-ാം വയതിനില്‍ നയന്‍താര

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം; ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കും; ക്ലിനിക്കുകള്‍ ആരംഭിച്ച് ഇറാന്‍; ഭരണകൂട ഭീകരതയെന്ന് മനുഷ്യാവകാശ സംഘടനകള്‍