'പുള്ളിക്കാരന്‍ എന്നെ മകളായി അംഗീകരിച്ചിട്ടുണ്ട്, ഇനി ആര്‍ക്കാണ് മകന്‍ മാത്രമേ ഉള്ളൂ എന്നൊരു സംശയം ഉള്ളത്'; രമേശ് വലിയശാലയുടെ മകള്‍

നടന്‍ രമേശ് വലിയശാലയുടെ മരണത്തിന് പിന്നാലെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അദ്ദേഹത്തിന്റെ മകള്‍ ശ്രുതി രംഗത്തെത്തിയിരുന്നു. പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി. ഓണം നാളില്‍ തങ്ങള്‍ കൊടുത്ത അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ശ്രുതി വീണ്ടും എത്തിയത്.

ശ്രുതിയുടെ കുറിപ്പ്:

നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതിലുണ്ട്. ഇതില്‍ നിങ്ങള്‍ പറയുന്ന രമേശ് പറയുന്നുണ്ട് ഞാന്‍ ആളുടെ മകള്‍ ആണെന്ന്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കേണ്ടത്. എന്റെ ആധാര്‍ ആണോ ഐഡി കാര്‍ഡ് ആണോ. അതിലും അച്ഛന്റെ ഓപ്ഷനില്‍ ഇദ്ദേഹത്തിന്റെ പേരാണ് ഉള്ളത്. അച്ഛന്റെ സ്വയം ഇഷ്ടപ്രകാരം അച്ഛന്‍ മാറ്റിയതാണ് പേര്. പുള്ളിക്കാരന്‍ മകളായി അംഗീകരിച്ചിട്ടുണ്ട്. പിന്നെ നിങ്ങള്‍ക്ക് എന്താ പ്രശ്‌നം.

ഇനി ആര്‍ക്കാണ് മകന്‍ മാത്രമേ ഉള്ളൂ എന്നൊരു സംശയം ഉള്ളത്. ജന്മം കൊണ്ട് മാത്രമേ അച്ഛന്‍ ആകാന്‍ കഴിയുകയൊള്ളോ. കര്‍മ്മം കൊണ്ട് ആകില്ലേ. കര്‍മ്മം കൊണ്ട് എന്റെ സ്വന്തം അച്ഛനാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെട്ട എന്റെ അച്ഛന്‍. എന്റെ അമ്മ കല്യാണം കഴിച്ച ആളാണ് അപ്പൊ, അച്ഛന്‍ എന്നല്ലേ, അതില്‍ രണ്ടാനച്ഛന്‍ ആദ്യത്തെ അച്ഛന്‍ എന്നുണ്ടോ? ഞാന്‍ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛനാണ്. എന്റെ കൂട്ടുകാരന്‍ ഒക്കെ ആയിട്ടേ കണ്ടിട്ടൊള്ളോ.

ഇനി ആര്‍ക്കെങ്കിലും സംശയം ഉണ്ടോ. പുള്ളിക്കാരന്‍ പബ്ലിക്കായി അംഗീകരിച്ചതാണ്. അതിന്റെ തെളിവ് ആണ്. എന്തേലും സംശയം ഉണ്ടേല്‍ പറഞ്ഞാല്‍ മതി. ബാക്കി തെളിവുകളും തരാം. പെണ്ണുങ്ങള്‍ മാത്രം ആയതുകൊണ്ട് പ്രതികരിക്കാനുള്ള ശക്തി ഇല്ല എന്ന് കരുതിയിട്ടാണോ? പുതിയ കഥകള്‍ ചമയ്ക്കുന്നുന്നതും വളരെ മ്ലേച്ഛകരമായ കമന്റ്‌സ് ഇടുന്നതും. നിങ്ങള്‍ ചോദിക്കും എന്തിനാ തിടുക്കപ്പെട്ട് പ്രതികരിക്കുന്നത് എന്ന് ഇത്രയും നാള്‍ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഫേക്ക് ചര്‍ച്ചകള്‍ നടന്നത്.

അപ്പൊ സംസാരിച്ചിരുന്നേല്‍ വേറെ കഥകള്‍ വരില്ലായിരുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹിക്കുന്ന വ്യക്തി പെട്ടന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു എന്ന് വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരു വ്യക്തിയും പെട്ടന്ന് വിരല്‍ ചൂണ്ടുന്നത് നിങ്ങളുടെ നേരെയാകും അതിനു കുറേ കാരണങ്ങളുണ്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരിക്കേണ്ട ആവശ്യം ഈ വ്യക്തിക്കു ഇല്ലാ.

ആദ്യഭാര്യയുടെ മരണം മനസ്സിന്റെ താളം തെറ്റിച്ചുവെങ്കില്‍ ഈ മരണം 3വര്‍ഷം മുന്‍പ് സംഭവിക്കുമായിരുന്നു എന്നുള്ള കമന്റുകളും ഇപ്പോള്‍ വൈറലായി മാറുന്നുമുണ്ട്. ഇപ്പൊ എന്തിനു ചെയ്തു? ഇരുപതു ഇരുപത്തിനാലു വര്‍ഷം ആ വീട്ടുകാര്‍ക്ക് പരിജയമുള്ള ഈ വ്യക്തി ആ കാലത്തു ചെയാത്ത ആത്മഹത്യാ ഇപ്പൊ എന്തിനു ചെയ്തു? എല്ലാവരുടെ മനസ്സിലുള്ളത് അവരും ചോദിക്കുന്നു എന്ന് മാത്രം.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!